Connect with us

Kannur

ശുഐബ് വധം: യുഎപിഎ പ്രകാരം കേസെടുക്കണമെന്ന് ഹസന്‍

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകനുമായ ശുഐബിന്റെ കൊലപാതകത്തില്‍ യുഎപിഎ പ്രകാരം കേസെടുക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ ആവശ്യപ്പെട്ടു.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള ഇരുപത്തിരണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിതെന്നും പ്രതികളെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Latest