Connect with us

National

സുന്‍ജ്വാന്‍ കരസേനാ ക്യാംപിലെ ഭീകരാക്രമണം; പരിക്കേറ്റ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍ : ജമ്മുവിലെ സുന്‍ജ്വാന്‍ കരസേനാ ക്യാംപില്‍ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു ജവാന്റെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ആറായി. ഭീകരസംഘത്തിലെ മൂന്നുപേരെ സൈന്യം നേരത്തെ വധിച്ചിരുന്നു.

ജമ്മു പഠാന്‍കോട്ട് ബൈപാസിനോടു ചേര്‍ന്നുള്ള ഇന്‍ഫന്‍ട്രി വിഭാഗം 36 ബ്രിഗേഡിന്റെ ക്യാംപിലേക്കാണു സൈനിക വേഷത്തില്‍ ഭീകരര്‍ ഇരച്ചെത്തിയത്. ക്യാംപിന്റെ പിന്‍ഭാഗത്തെ കാവല്‍ക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം കുടുംബങ്ങള്‍ താമസിക്കുന്ന ഭാഗത്ത് ഒളിക്കുകയായിരുന്നു.

അതേസമയം, കശ്മീര്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഭീകരാക്രമണുണ്ടായി. റായ്പുരിലെ ദൊമാനയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്.

Latest