Connect with us

National

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; സൈനികന് പരുക്ക്

Published

|

Last Updated

ജമ്മു: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ കരംനഗറില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍ സൈനികന് പരുക്കേറ്റു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

അതേസമയം,
ശനിയാഴ്ച ജമ്മുവിലെ സുന്‍ജ്വാന്‍ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഒമ്പതായി. മൂന്ന് സൈനികരുടെയും ഒരു പ്രദേശ വാസിയുടേയും മൃതദേഹങ്ങള്‍ കൂടി ഇന്നലെ ലഭിക്കുകയായിരുന്നു. സൈനിക ക്യാമ്പില്‍ ആക്രമണം നടത്തിയ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.

Latest