Connect with us

Kerala

കണ്ണുരുട്ടി മുഖ്യമന്ത്രി; മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ച് ദിവസം തലസ്ഥാനത്ത് വേണം

Published

|

Last Updated

തിരുവനന്തപുരം: ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിര്‍ദേശം. വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭായോഗം ക്വാറം തികയാതെ മാറ്റേണ്ടിവന്ന സാഹചര്യത്തിലാണിത്.

പ്രത്യേക മന്ത്രിസഭായോഗം കോറം തികയാത്തതിനാല്‍ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാതെ പിരിഞ്ഞത് വിവാദമായിരുന്നു. 19 അംഗമന്ത്രിസഭയിലെ ഏഴ് പേര്‍ മാത്രമാണ് യോഗത്തിനെത്തിയത്.

Latest