Connect with us

National

സൈന്യം ആറ്, ഏഴ് മാസത്തില്‍ ചെയ്യുന്നത് ആര്‍എസ്എസ് മൂന്ന് ദിവസം കൊണ്ട് ചെയ്യും: മോഹന്‍ ഭഗവത്

Published

|

Last Updated

പാറ്റ്‌ന: രാജ്യത്തിന് ആവശ്യം വരുമ്പോള്‍ മൂന്ന് ദിവസം കൊണ്ട് ഒരു സൈന്യത്തെ രൂപവത്കരിക്കാന്‍ ആര്‍എസ്എസിന് കഴിയുമെന്ന് തലവന്‍ മോഹന്‍ ഭാഗവത്. ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ കൊണ്ട് ചെയ്യുന്ന കാര്യം വെറും മൂന്ന് ദിവസത്തിനുള്ളില്‍ ആര്‍എസ്എസ് ചെയ്യും. അതിനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്. ഭരണഘടന അനുവദിക്കുമെങ്കില്‍ അതിന് ആര്‍എസ്എസ് തയാറാണെന്നും ഭാഗവത് പറഞ്ഞു.

ആര്‍എസ്എസ് ഒരു സൈനിക, സമാന്തര സൈനിക വിഭാഗമല്ല, രാജ്യത്തിനായി എന്ത് ത്യാഗം സഹിക്കുന്നതിനും പ്രവര്‍ത്തകര്‍ യ്യാറാണെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു. ബീഹാറിലെ മുസാഫര്‍പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest