Connect with us

Gulf

എമിറേറ്റ്‌സ് റോഡില്‍ 28 വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു; ഒന്‍പത് പേര്‍ക്ക് പരുക്ക്

Published

|

Last Updated

ദുബൈ: ഇന്നലെ രാവിലെ 7.30ഓടെ ദുബൈ എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. 28 വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. കനത്ത പുകമഞ്ഞാണ് അപകടത്തിനിടയാക്കിയതെന്ന് ദുബൈ പോലീസ് ട്രാഫിക് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു.

ഇന്നലെ രാവിലെ ആറിനും ഉച്ചക്ക് 12നുമിടയില്‍ 564 ഗതാഗത അപകടങ്ങളാണ് ദുബൈയില്‍ റിപ്പോര്‍ട് ചെയ്തത്. ഈ സമയത്തിനുള്ളില്‍ പോലീസ് ആസ്ഥാനത്തും കണ്‍ട്രോള്‍ യൂണിറ്റിലുമായി സഹായമാവശ്യപ്പെട്ട് 3,564 എമര്‍ജന്‍സി കാളുകളുമെത്തി. ഇന്നും കനത്ത പുകമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.