Connect with us

Kerala

തോമസ് ചാണ്ടിയുടെ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു തുടങ്ങിയ ഹൈക്കോടതി പരാമര്‍ശങ്ങളും കായല്‍ കൈയേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസ് എസ് എ ബൊബഡെ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുക. നേരത്തേ മൂന്ന് ജഡ്ജിമാര്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ജസ്്റ്റിസുമാരായ കുര്യന്‍ ജോസഫ്, എ എം ഖാന്‍വില്‍ക്കര്‍, എ എം സാപ്രെ എന്നിവരാണ് പിന്മാറിയത്.

---- facebook comment plugin here -----

Latest