യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ബജറ്റ്: വിഎസ് അച്യുതാനന്ദന്‍

Posted on: February 2, 2018 8:27 pm | Last updated: February 2, 2018 at 8:27 pm

തിരുവനന്തപുരം: യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചതെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.

ഓഖി ദുരന്തവും ദുരന്തം നോട്ട് നിരോധനം ജി.എസ്.ടി തുടങ്ങിയ പ്രതിസന്ധികള്‍ക്കിടയിലും പരമാവധി നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനും ചെലവു കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും സവിശേഷമായ ഊന്നല്‍ നല്‍കുന്നു എന്നതിനാലും ബഡ്ജറ്റ് ശ്ലാഘനീയമാണ്.

അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന പ്രശ്‌നം എന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശ്ശിക നല്‍കാനും, സ്ഥാപനത്തെ മൂന്ന് ലാഭകേന്ദ്രങ്ങളാക്കാനുമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ എല്ലാവരും അംഗീകരിക്കും എന്നതില്‍ സംശയമില്ല. കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട് പ്രവാസിക്ഷേമത്തിന് നല്‍കിയിട്ടുള്ള പ്രാധാന്യവും ശ്ലാഘനീയമാണെന്നും വി.എസ് പറഞ്ഞു.