കളിയാക്കി ചിരിച്ച കാമുകിയെ 80 തവണ കുത്തി കൊലപ്പെടുത്തി

Posted on: December 28, 2017 1:16 am | Last updated: December 28, 2017 at 12:42 am

മോസ്‌കോ: തന്നെ കളിയാക്കിയ കാമുകിയെ 80 തവണ കുത്തി കൊലപ്പെടുത്തിയ കാമുകനെ അറസ്റ്റ് ചെയ്തു.

റഷ്യയിലെ ക്രാസ്‌നോയാര്‍സ്‌ക് സിറ്റിയിലാണ് സംഭവം. 34കാരിയായ യുവതിക്കാണ് ദാരുണ അന്ത്യമുണ്ടായത്. കാമുകിയെ വിരുന്നിന് ക്ഷണിച്ച ഇറിന കോസ്ലോവയെന്നയാളാണ് തന്നെ പരിഹസിച്ചെന്ന് പറഞ്ഞ് കൊല നടത്തിയത്.