ഹെഗ്‌ഡെയുടെ പ്രസ്താവനയും കുല്‍ഭൂഷന്‍ വിഷയവും; പാര്‍ലമെന്റ് സമ്മേളനം സതംഭിച്ചു

Posted on: December 27, 2017 12:47 pm | Last updated: December 27, 2017 at 9:19 pm

ന്യൂഡല്‍ഹി: നാലുദിവസത്തെ അവധിക്കുശേഷം പുനഃരാരംഭിച്ച പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം വീണ്ടും പ്രതിപക്ഷ ബഹളത്തില്‍ സ്തംഭിച്ചു. ഭരണഘടന പൊളിച്ചെഴുതുമെന്ന അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയും കുല്‍ഭൂഷന്‍ ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചതുമാണ് പ്രതിഷേധത്തിനു വഴിതെളിച്ചത്. ഇരുസഭകളും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അഡ്‌ജോണ്‍മെന്റ് നോട്ടിസ് നല്‍കിയിരുന്നു. പ്രതിപക്ഷ ബഹളം ശക്തമായതോടെ ലോക്‌സഭയും രാജ്യസഭയും താല്‍ക്കാലികമായി പിരിഞ്ഞു.

ഭരണഘടനയില്‍ വിശ്വാസമില്ലാത്ത വ്യക്തികള്‍ എങ്ങനെയാണ് പാര്‍ലമെന്റ് നടത്തുകയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം. ഭരണഘടനയുടെ ആത്മാവിനെ അപമാനിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പിന്നാലെ പാര്‍ലമെന്റില്‍ പ്രതിപക്ഷം കനത്ത പ്രതിഷേധം തുടരുകയും ചെയ്തു.
വ്യാഴാഴ്ച വിദേശകാര്യമന്ത്രി സുഷമ സ്വാരാജ് വിഷയത്തില്‍ മറുപടി നല്‍കും. രാജ്യസഭയില്‍ 11 മണിക്കും ലോക്‌സഭയില്‍ 12നുമായിരിക്കും സുഷമയുടെ മറുപടി പ്രസംഗം