Connect with us

Kerala

ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണും

Published

|

Last Updated

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റില്‍ പ്രത്യേക പാക്കേജ് നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 5.30നാണ് കൂടിക്കാഴ്ച. ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണം, 500 കോടിയുടെ അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി ഉന്നയിക്കും.

കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നതില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നേവിയുടെ തിരച്ചില്‍ കാര്യക്ഷമമാക്കണമെന്നും അടിയന്തര സാഹചര്യം നേരിടാന്‍ കേരളത്തിന് സാമ്പത്തിക സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.