Connect with us

Kerala

ജിഷ വധക്കേസിൽ കോടതി ചൊവ്വാഴ്ച വിധി പറയും

Published

|

Last Updated

കൊച്ചി: ജിഷ വധക്കേസില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. അസം സ്വദേശിയായ അമീറുല്‍ ഇസ്ലാം ആണ് കേസിലെ എകപ്രതി. അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യത്തിലാകും ചൊവ്വാഴ്ച കോടതി വിധി പറയുക.

ആറ് മാസത്തിലേറെ നീണ്ട വിചാരണക്ക് ഒടുവിലാണ് ജിഷ കേസില്‍ കോടതി വിധി പറയുന്നത്. നവംബര്‍ 21നാണ് കേസില്‍ അന്തിമ വാദം തുടങ്ങിയത്.

2016 എപ്രില്‍ 28ന് വൈകീട്ട് അഞ്ചരക്കും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പുംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ വീട്ടില്‍ വെച്ചാണ് ജിഷ കൊല്ലപ്പെട്ടത്.

Latest