Connect with us

Eranakulam

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം കോടതി സ്വീകരിച്ചു

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു. കഴിഞ്ഞ 22ന് അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി പരിശോധനകള്‍ക്ക് ശേഷമാണ് ഇന്ന് സ്വീകരിച്ചത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കുറ്റപത്രത്തിലെ സാങ്കേതിക പിഴവുകള്‍ തിരുത്താന്‍ കോടതി അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം പിഴവുകള്‍ തിരുത്തി തിങ്കളാഴ്ച വൈകീട്ട് കുറ്റപത്രം കോടതിക്ക് കൈമാറുകയായിരുന്നു.

ദിലീപ് ഉള്‍പ്പെടെ 12 പ്രതികളാണ് നടി ആക്രമിക്കപ്പെട്ട കേസിലുള്ളത്. പള്‍സര്‍ സുനി ഒന്നാം പ്രതിയും ദീലീപ് എട്ടാം പ്രതിയുമാണ്.