Connect with us

International

ഇന്തോനേഷ്യയില്‍ പടക്ക നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം; 23 പേര്‍ മരിച്ചു

Published

|

Last Updated

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ വന്‍ തീപ്പിടിത്തതില്‍ 23 മൂന്ന് പേര്‍ മരിച്ചു. 43 പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാര്‍ത്തക്കടുത്ത ടാന്‍ഗ്രേങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്.

103 പേരാണ് ഇവിടെ ജോലിചെയ്തിരുന്നത്. ശേഷിക്കുന്നവരെ രക്ഷപ്പെടുത്താന്‍ തിരച്ചില്‍ തുടരുകയാണ്. ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചിട്ട് ആറ് ആഴ്ച മാത്രമേ ആയിട്ടുള്ളൂ.

---- facebook comment plugin here -----

Latest