Connect with us

Sports

ഏഷ്യാകപ്പ് ഹോക്കിയില്‍ കൊറിയയോട് അവസാനമിനിറ്റില്‍ സമനില നേടി ഇന്ത്യ

Published

|

Last Updated

ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയില്‍ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് സമനില പിടിച്ച് ഇന്ത്യ.ഗുര്‍ജന്ത് സിങാണ് ഇന്ത്യയ്ക്കായി അവസാന മിനിറ്റില്‍ സമനില ഗോള്‍ നേടിയത്.
കളി തീരാന്‍ സെക്കന്റുകള്‍ ബാക്കിനില്‍ക്കേ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവിലാണ് ഇന്ത്യ അവസാന നിമിഷം ലക്ഷ്യം കണ്ടത്. 41ാം മിനിറ്റിലാണ് കൊറിയ ലീഡ് നേടിയത്. ലീ ജുങ്ജുനാണ് കൊറിയക്കായി ഗോള്‍ നേടിയത്.

സൂപ്പര്‍ ഫോറിലെ അടുത്ത മത്സരത്തില്‍ ഇന്ത്യ വ്യാഴാഴ്ച മലേഷ്യയെ നേരിടും. ടൂര്‍ണമെന്റില്‍ പൂള്‍ എയില്‍ നിന്ന് ജപ്പാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവരെ തോല്‍പിച്ചാണ് സൂപ്പര്‍ ഫോറില്‍ കടന്നത്.

---- facebook comment plugin here -----

Latest