Connect with us

Kerala

ബേപ്പൂര്‍ ബോട്ട് അപകടം: രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

കോഴിക്കോട്: ബേപ്പൂരില്‍ ബോട്ട് അപകടത്തില്‍പെട്ട് കാണാതായ രണ്ട് മത്സ്യബന്ധന തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. തകര്‍ന്ന ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പുറത്തെടുക്കാന്‍ ശ്രമം തുടങ്ങുകയാണ്. കാണാതായ രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

തമിഴ്‌നാട് കൊളച്ചല്‍ സ്വദേശികളായ ബോട്ട് ഉടമ ആന്റോ, രമ്യാസ്, തിരുവനന്തപുരം സ്വദേശികളായ ജോണ്‍സണ്‍, പ്രിന്‍സ് എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച രാത്രി 8.30ഓടെയാണ് ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ട് കപ്പലിടിച്ച് മുങ്ങിയത്.