Connect with us

International

ബോട്ട് മുങ്ങി 12 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ മരിച്ചു

Published

|

Last Updated

ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 12 പേര്‍ മരിച്ചു. 30ലേറെ പേരെ കാണാതായി. ബംഗ്ലാദേശിനേയും മ്യാന്മാറിനെയും തമ്മില്‍ വേര്‍തിരിക്കുന്ന നാഫ് നദീമുഖത്ത് ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ പത്ത് പേര്‍ കുട്ടികളാണ്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

താങ്ങാവുന്നതിലും അധികം ആളുകള്‍ കയറിയതാണ് ബോട്ട് അപകടത്തില്‍ പെടാന്‍ കാരണമെന്ന് ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ് ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ജലീല്‍ പറഞ്ഞു. നൂറോളം പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

Latest