Connect with us

Education

ജെഎന്‍യുവില്‍ ബിരുദ,ബിരുദാനന്തര,എംഫില്‍,പിഎച്ച്ഡി കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

Published

|

Last Updated

ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര, എംഫില്‍/പിഎച്ച്ഡി കോഴ്‌സുകളുടെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒക്ടോബര്‍ 13നാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.

ഇതില്‍ പ്രവേശനപരീക്ഷ ആവശ്യമുള്ള കോഴ്‌സുകള്‍ക്കുള്ള പ്രവേശനപരീക്ഷ രാജ്യത്തെ 53 കേന്ദ്രങ്ങളില്‍ ഡിസംബര്‍ 27മുതല്‍ 30വരെ തീയതികളിലായി നടത്തും.
എംഫില്‍/പിഎച്ച്ഡി, എംഫില്‍/പിഎച്ച്ഡി (ജെആര്‍എഫ്), പിഎച്ച്ഡി, പിഎച്ച്ഡി (ജെആര്‍എഫ്), എംടെക്, എംപിഎച്ച്, പിജിഡിഇ, എംഎ, എംഎസ്സി, എംസിഎ, ബിഎ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനപരീക്ഷ.

എംഫില്‍/പിഎച്ച്ഡി: ഇന്റര്‍നാഷണല്‍ പൊളിറ്റിക്‌സ്, ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍, ഡിപ്‌ളോമസി ആന്‍ഡ് ഡിസാണ്‍മെന്റ്, പൊളിറ്റിക്കല്‍ ജ്യോഗ്രഫി, ഇന്റര്‍നാഷണല്‍, ലീഗല്‍ സ്റ്റഡീസ്, ഇന്‍ഡോ പസഫിക് സ്റ്റഡീസ്, ഏഷ്യന്‍ സ്റ്റഡീസ്, ചൈനീസ്, ജാപനീസ്, കൊറിയന്‍, വെസ്റ്റ് ഏഷ്യന്‍, ആഫ്രിക്കന്‍, റഷ്യന്‍, സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റഡീസ്.

എംഎ: പൊളിറ്റിക്‌സ്,എക്കണോമിക്‌സ്, എക്കണോമിക്‌സ്, ജ്യോഗ്രഫി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഫിലോസഫി.
എംഫില്‍/പിഎച്ച്ഡി: ഫ്രഞ്ച്, ജര്‍മന്‍, അറബിക്, റഷ്യന്‍, പേഴ്‌സ്യന്‍, ചൈനീസ്, ഉറുദു, ഹിന്ദി, തമിഴ്, ഹിന്ദി ട്രാന്‍സ്ലേഷന്‍, ഇംഗ്‌ളീഷ്, കൊറിയന്‍.
ബിഎ ഹോണേഴ്‌സ്: അറബിക്, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, ഹിന്ദി, ജാപനീസ്, കൊറിയന്‍, പേഴ്‌സ്യന്‍, റഷ്യന്‍, സ്പാനിഷ്, ഉര്‍ദു.

എംഎസ്സി: ഫിസിക്‌സ്.
എംസിഎ, എംപിഎച്ച്, എംഎസ്സി എന്‍വയണ്‍മെന്റല്‍ സയന്‍സ്, എംഎസ്സി ഫിസിക്‌സ്, എംടെക് കംപ്യൂട്ടേഷണല്‍ ആന്‍ഡ് സിസ്റ്റംസ് ബയോളജി.
സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജി, സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ മെഡിസിന്‍ എന്നീ സര്‍വകലാശാല വകുപ്പുകളിലും പിഎച്ച്ഡി പ്രോഗ്രാമിനും അപേക്ഷിക്കാം.
വിശദമായ പ്രവേശന വിജ്ഞാപനംwww.jnu.ac.in വെബ്‌സൈറ്റില്‍ ലഭിക്കും.

---- facebook comment plugin here -----

Latest