Connect with us

Ongoing News

റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം

Published

|

Last Updated

മാഡ്രിഡ്: ലാലിഗയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ചു. 19ാം മിനുട്ടില്‍ മയോറലിന്റെ ഗോളില്‍ റയല്‍ മുന്നിലെത്തി. ക്ലബിന് വേണ്ടി താരം നേടുന്ന ആദ്യ ഗോള്‍ ആയിരുന്നു ഇത്. 28ാം മിനുട്ടില്‍ കെവിന്‍ റോഡ്രിഗസ് റയല്‍ സോസിഡാഡിനെ ഒപ്പമെത്തിച്ചു. 36ാം മിനുട്ടില്‍ റോഡ്രിഗസിന്റെ സെല്‍ഫ് ഗോളില്‍ റയല്‍ മാഡ്രിഡ് ലീഡെടുത്തു. 61ാം മിനുട്ടില്‍ ഗാരത് ബെയ്‌ലിന്റെ തകര്‍പ്പന്‍ ഗോള്‍ സോസിഡാഡിന്റെ പതനം പൂര്‍ത്തിയാക്കി.

മറ്റ് മത്സരങ്ങളില്‍ വിയ്യാ റയല്‍ 3-0ത്തിന് അലാവ്‌സിനെയും സെവിയ്യ 1-0ത്തിന് ജിറോനയെയും ലാസ് പാല്‍മസ് 1-0ത്തിന് അത്‌ലറ്റിക്കോ ബില്‍ബാവോയെയും തോല്‍പ്പിച്ചു. നാല് കളികളില്‍ നിന്ന് 12 പോയിന്റുമായി ബാഴ്‌സലോണയാണ് പട്ടികയില്‍ മുന്നില്‍. പത്ത് പോയിന്റുമായി സെവിയ്യ രണ്ടാം സ്ഥാനത്താണ്. റയല്‍ സോസിഡാഡും റയല്‍ മാഡ്രിഡും യഥാക്രമം മൂന്ന്, നാല് സ്ഥാനത്ത്.

---- facebook comment plugin here -----

Latest