Connect with us

National

ബാബരി കേസിലെ ഹര്‍ജിക്കാരന്‍ മഹന്ത് ഭാസ്‌കര്‍ദാസ് നിര്യാതനായി

Published

|

Last Updated

ലക്‌നോ: അയോധ്യയിലെ ബാബരി കേസിലെ ഹിന്ദു വിഭാഗത്തിൻെറ പ്രധാന ഹര്‍ജിക്കാരില്‍ ഒരാളായ മഹന്ത് ഭാസ്‌കര്‍ദാസ് (89) നിര്യാതനായി. ശ്വസന സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

നിര്‍മോഹി അഘാഡയുടെ പ്രധാന പുരോഹിതരില്‍ ഒരാളായിരുന്നു ഭാസ്‌കര്‍ദാസ്. അയോധ്യാ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് 1959ലാണ് ഇയാള്‍ പരാതി നല്‍കിയത്.

Latest