Connect with us

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന് വധഭീഷണി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന് വധ ഭീഷണി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ പിസി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുത്തതിന് ശേഷമാണ് വധഭീഷണിയുണ്ടായത്.

ഭീഷണിക്കത്തിനൊപ്പം തനിക്ക് മനുഷ്യവിസര്‍ജ്യം തപാല്‍ വഴി അയച്ചുതന്നുവെന്ന് എംസി ജോസഫൈന്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ ഇടപെട്ട സിനിമയിലെ വനിതാ കൂട്ടായ്മയിലെ അംഗങ്ങള്‍ക്കും ഭീഷണി ലഭിച്ചതായും അവര്‍ പറഞ്ഞു. സംഭവത്തില്‍ അവര്‍ പോലീസില്‍ പരാതി നല്‍കും. സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി നല്‍കുക.

Latest