Connect with us

Uae

വാഹനാപകടമരണം; മലയാളിയുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം ദിര്‍ഹം

Published

|

Last Updated

ദുബൈ: ദുബൈയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി യുവാവിന്റെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം ദിര്‍ഹം ദിയാധനത്തിനു പുറമെ രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരംകൂടി നല്‍കാന്‍ കോടതിവിധി.
തൃശൂര്‍ കേച്ചേരി സ്വദേശിസണ്ണിയുടെ ആശ്രിതര്‍ക്കാണ് നഷ്ടപരിഹാരമായി രണ്ടുലക്ഷം ദിര്‍ഹംകൂടി നല്‍കാന്‍ ദുബൈ കോടതി ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരെ വിധി പ്രസ്താവിച്ചത്.

2016, മെയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നടന്ന വാഹനാപകടത്തില്‍ സണ്ണിയും കുട്ടിയും മരണപ്പെടുകയും മറ്റൊരു കുട്ടിയും ഭാര്യയും പരുക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു.
ദുബൈയില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയായിരുന്ന സണ്ണി ഓടിച്ചിരുന്ന വാഹനത്തില്‍ 21 വയസുകാരനായ യു എ ഇ പൗരന്‍ അമിത വേഗതയില്‍ ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. സണ്ണിയുടെ മകന്‍ എല്‍വിന്‍ സണ്ണി (12 വയസ്) സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടുകയും സണ്ണി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയുമായിരുന്നു. ദുബൈ ട്രാഫിക് കോടതി അപകടത്തിനു കാരണക്കാരനായ സ്വദേശി യുവാവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10000 ദിര്‍ഹം പിഴ വിധിച്ചു.
മരണപ്പെട്ട സണ്ണിയുടെ സഹോദരനായ ഷാജന്‍ ദുബൈ അല്‍കബ്ബാന്‍ അസോസിയേറ്റിസിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായ അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളിക്ക് നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യാനുള്ള വകാലത്ത് നല്‍കുകയായിരുന്നു.
രണ്ടു ലക്ഷം ദിര്‍ഹം ദിയാധനം ലഭിച്ചതുകൂടാതെ രണ്ടരലക്ഷം ദിര്‍ഹംകൂടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. ശംസുദ്ദീന്‍ കരുനാഗപള്ളി എതിര്‍കക്ഷിയായ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരെ ദുബൈ കോടതിയില്‍ ഫയല്‍ ചെയ്ത സിവില്‍ കേസിലാണ് രണ്ടു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരമായി കോടതി വിധിച്ചത്.

കുട്ടി മരണപ്പെട്ട കേസിലും മറ്റൊരു കുട്ടിക്ക് പരുക്കേറ്റ കേസിലും നഷ്ടപരിഹാരം ലഭിക്കാനുള്ള കേസുകളും കോടതിയില്‍ നടന്നുവരികയാണെന്ന് അഡ്വ. ശംസുദ്ദീന്‍ പറഞ്ഞു.

 

Latest