Connect with us

Kerala

വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

Published

|

Last Updated

പാലക്കാട്: കോട്ടായി തോലന്നൂരില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി (62) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം കണ്ടെത്തിയത്.

പ്രേമകുമാരി കഴുത്തുഞെരിച്ച് കൊലപ്പെട്ട നിലയിലായിരുന്നു. ഇവരുടെ മരുമകള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായി വിവരങ്ങളുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം തുടങ്ങി.