Connect with us

Eranakulam

അറസ്റ്റ് തടയണമെന്ന നാദിര്‍ഷായുടെ ആവശ്യം ഹൈക്കോടതി തള്ളി

Published

|

Last Updated

കൊച്ചി: കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ 1ഈ മാസം 13ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു.

മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ചികിത്സ തേടിയ നാദിര്‍ഷ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്.

അതേസമയം നാദിര്‍ഷയെ പൊലീസ് ഭീക്ഷണിപ്പെടുത്തി എന്ന കാര്യം അറിയില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പരാതി ലഭിച്ചാല്‍ പരിശോധിക്കും. ദിലീപിന്റെ അമ്മയുടെ പരാതി അന്വേഷണ സംഘത്തിന് കൈമാറിയെന്നും ഡിജിപി പറഞ്ഞു.