Connect with us

National

മുംബൈയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് ആറ് പേര്‍ മരിച്ചു

Published

|

Last Updated

മുംബൈ: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് തീപ്പിടിച്ച് മുംബൈയില്‍ ആറ് പേര്‍ മരിച്ചു. ഒരു കുഞ്ഞും തൊഴിലാളികളുമാണ്‌ മരിച്ചത്. ജൂഹുവിന് സമീപം വിലെ പാര്‍ലെയിലെ കെട്ടിടത്തില്‍ ഇന്നലെ രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്. പതിനൊന്ന് പേരെ പരുക്കുകളോടെ ആശുപത്രില്‍ പ്രവേശിപ്പിച്ചു.

13 നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്ന് പോലീസ് പറഞ്ഞു. പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു.

Latest