ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു

Posted on: July 23, 2017 4:27 pm | Last updated: July 23, 2017 at 4:27 pm

കോഴിക്കോട്: കോഴിക്കോട്ട് സ്വകാര്യ ആശുതപ്രത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. എരഞ്ഞിക്കല്‍ സ്വദേശി ജലീലാണ് മരിച്ചത്.

കോഴിക്കോട് നാഷണല്‍ ആശുപത്രിയിലാണ് സംഭവം. മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്നു ജലീല്‍. അപകട കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.