Connect with us

Kerala

ജി എസ് ടി: 20 ലക്ഷത്തിന് മേല്‍ വിറ്റുവരവുള്ള വ്യാപാരികള്‍ രജിസ്‌ട്രേഷനെടുക്കണം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ്, ജി എസ് ടിയില്‍ മെഡിക്കല്‍ സ്റ്റോറുകളുടെ രജിസ്‌ട്രേഷനും നികുതി നിര്‍ണയവും സംബന്ധിച്ച നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. വിവിധ മരുന്ന് വ്യവസായ സംഘടനകളുടെയും മരുന്ന് വ്യാപാരികളുടെയും അഭ്യര്‍ഥന മാനിച്ചാണ് നിര്‍ദേശങ്ങള്‍. സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ വെബ്‌സൈറ്റായ ംംം.സലൃമഹമമേഃല.െഴീ്.ശി ല്‍ ഈ നിര്‍ദേശങ്ങള്‍ ലഭ്യമാണ്.

ജി എസ് ടിയില്‍ 20 ലക്ഷത്തിനുമേല്‍ വാര്‍ഷിക വിറ്റുവരവുള്ള എല്ലാ മരുന്ന് വ്യാപാരികളും മരുന്ന് നിര്‍മാതാക്കളും രജിസ്‌ട്രേഷന്‍ എടുക്കണം. വിശദവിവരങ്ങള്‍ക്കും സംശയ നിവാരണങ്ങള്‍ക്കും വകുപ്പിന്റെ വെബ്‌സൈറ്റിലെ നിര്‍ദേശങ്ങള്‍ പരിശോധിക്കാമെന്ന് വാണിജ്യ നികുതി കമ്മീഷണര്‍ അറിയിച്ചു. വകുപ്പിന്റെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേയും ജി എസ് ടി ഹെല്‍പ് ലൈന്‍ സെല്‍ നമ്പറുകളിലും വെബ്‌സൈറ്റിലും ലഭിക്കും.

---- facebook comment plugin here -----

Latest