Connect with us

Kerala

കോഴ വാര്‍ത്തകള്‍ ഊഹാപോഹമെന്ന് കുമ്മനം

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ കോഴവാങ്ങിയെന്ന വാര്‍ത്തകള്‍ ഊഹാപോഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

അഴിമതിയെ തുടച്ചുനീക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ് ബിജെപി. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അന്വേഷിക്കാന്‍ നടപടി സ്വീകരിച്ചത് അതുകൊണ്ടാണ്. ആരോപണവുമായി ആര്‍ക്കെങ്കിലും ബന്ധമുണ്ടെന്ന് കണ്ടാല്‍ മുഖം നോക്കാതെ നടപടിയെടുക്കും. തുടര്‍ നടപടികള്‍ ഉചിതമായ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യുമെന്നും കുമ്മനം പറഞ്ഞു.

---- facebook comment plugin here -----

Latest