Connect with us

Kerala

നഴ്‌സുമാര്‍ക്ക് പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍; സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശമ്പളം നല്‍കണം

Published

|

Last Updated

ന്യൂഡല്‍ഹി: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഢ ലോക്‌സഭയില്‍ പറഞ്ഞു.

നഴ്‌സുമാരുടെ പ്രശ്‌നം ഗൗരവമേറിയതാണ്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കണം. ഇത് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. ആവശ്യമെങ്കില്‍ ഇതിനായി ചട്ടം രൂപവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നഴ്‌സുമാരുടെ ശമ്പളക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ രണ്ട് സമിതികളെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിയോഗിച്ചിരുന്നു. നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാറിന് അനുഭാവപൂര്‍വമായ നിലപാടാണ്. ആവശ്യമെങ്കില്‍ ഇടപെടുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. ആന്റോ ആന്റണി, കെ സി വേണുഗോപാല്‍ എന്നിവരാണ് നഴ്‌സുമാരുടെ വിഷയം പാര്‍ലിമെന്റില്‍ ഉന്നയിച്ചത്.

Latest