കല്‍പ്പറ്റ: വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയ നാല് പേരെ കാണാതായി. തുഷാരഗിരി ചെമ്പു കടവ് സ്വദേശിയായ സച്ചിന്‍, ബിനു, മെല്‍വിന്‍, പ്രദേശവാസിയായ വില്‍സന്‍ എന്നിവരെയാണ് കാണാതായത്. ഏഴ് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്ന്് പേരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി.
കാണാതായവര്‍ക്ക് വേണ്ടി വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി 11.45ഓടെയാണ് ഇവര്‍ അപകടത്തില്‍പെട്ടത്.