National
ലക്‌നൗവിലെ ആശുപത്രിയില്‍ തീപ്പിടിത്തം; രോഗികളെ ഒഴിപ്പിച്ചു
ലക്‌നൗ: യുപി തലസ്ഥാനമായ ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളജിലെ ട്രോമ സെന്ററില്‍ തീപ്പിടിത്തം. 150ഓളം രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.രണ്ടാം നിലയിലുണ്ടായ തീപ്പിടിത്തം മൂന്നാം നിലയിലേക്കും പടരുകയായിരുന്നു. 24 ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.







