Connect with us

Gulf

സഊദിയില്‍ ജനുവരി മുതല്‍ വാറ്റ് നടപ്പാക്കും

Published

|

Last Updated

ജിദ്ദ: സഊദിയില്‍ വാറ്റ് നടപ്പാക്കുന്നതിനു ശൂറ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചു. മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചാല്‍ 2018 ജനുവരി മുതല്‍ വാറ്റ് നിലവില്‍ വരും. അഞ്ച് ശതമാനമായിരിക്കും ടാക്‌സ്.

എന്നാല്‍ പൗരന്മാരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട 100 ഉല്‍പന്നങ്ങള്‍ വാറ്റില്‍ നിന്നൊഴിവായേക്കും.

ആരോഗ്യത്തിനു ഹാനികരമാകുന്ന ഉല്‍പന്നങ്ങള്‍ക്ക് കഴിഞ്ഞ മാസം മുതല്‍ സഊദിയില്‍ സെലക്ടീവ് ടാക്‌സ് നിലവില്‍ വന്നിരുന്നു.