ഹിസ്ബുല്‍ മുജാഹിദീന് പാക്കിസ്ഥാന്‍ രാസായുധം കൈമാറിയ തെളിവുകള്‍ പുറത്ത്

Posted on: July 12, 2017 6:22 pm | Last updated: July 13, 2017 at 9:53 am

ശ്രീനഗര്‍: കാശ്മീരില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതിനായി ഹിസ്ബുല്‍ മുജാഹിദീന് പാക്കിസ്ഥാന്‍ രാസായുധം കൈമാറിയ തെളിവുകള്‍ പുറത്ത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പാക്കിസ്ഥാന്‍ സഹായിച്ചുഎന്നരീതിയിലുള്ള പ്രവര്‍ത്തകരുടെ സംഭാഷണമാണ് പുറത്തുവന്നത്.

ഇന്ത്യന്‍ സുരക്ഷാ സേനകള്‍ക്ക് നേരെ പ്രയോഗിക്കാനാണ് പാക്കിസ്ഥാന്‍ രാസായുധങ്ങള്‍ നല്‍കിയതെന്ന് സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. പാക്ക് ഭീകരവാദത്തിനെതിരെ ഇന്ത്യ വന്‍ തിരിച്ചടി നേരിടുന്നതിനിടെയാണ് രാസായുധം കൈമാറിയെന്ന വാര്‍ത്ത പുറത്തുവന്നത്.

ആയുധങ്ങളുടെ എണ്ണം ചുരുക്കി പരമാവധി ഇന്ത്യന്‍ സൈന്യങ്ങളെ വധിക്കുകയാണ് രാസായുധ പ്രയോഗം കൊണ്ട് ഹിസബുല്‍ മുജാഹിദീന്‍ ലക്ഷ്യമാക്കുക.