പത്ത് കോടി ജിയോ ഉപഭോക്താക്കളുടെ സ്വകാര്യ വിവരം ചോര്‍ത്തിയയാള്‍ അറസ്റ്റില്‍

Posted on: July 11, 2017 7:56 pm | Last updated: July 12, 2017 at 11:04 am

മുംബൈ: പത്ത് കോടി വരുന്ന റിലയന്‍സ് ജിയോ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ഇമ്രാന്‍ ചിംബ എന്നയാളാണ് പിടിയിലായത്. രാജസ്ഥാനില്‍ വെച്ചാണ് ഇയാെള പോലീസ് സംഘം പിടികൂടിയത്. Magicapk.com എന്ന വെബ്‌സൈറ്റിന് വേണ്ടി റിലയന്‍സ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തി നല്‍കുകയായിരുന്നു.

ഇന്ത്യന്‍ ടെലികോം മേഖലയിലെ ഏറ്റവും വലിയ വിവര ചോര്‍ച്ചയാണ് നടന്നതെന്നാണ് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. പിടികൂടപ്പെട്ട ഇമ്രാന്‍ രാജസ്ഥാനിലെ സുജംഗഢിലെ ഒരു സ്വകാര്യ ഇന്റര്‍നെറ്റ് സേവന കേന്ദ്രത്തിലെ ജീവനക്കാരനാണ്.