Connect with us

Kerala

വേട്ടക്കാര്‍ക്കൊപ്പമല്ല, ഇരകള്‍ക്കൊപ്പമാണ് പിണറായി സര്‍ക്കാര്‍: എംഎം മണി

Published

|

Last Updated

തിരുവനന്തപുരം: കൊച്ചിയില്‍ സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി എംഎം മണി. ഏത് ഉന്നതനായാലും മുഖംനോക്കാതെ നടപടിയെടുക്കും. കഴിഞ്ഞ സര്‍ക്കാരിനെപ്പോലെ വേട്ടക്കാര്‍ക്കൊപ്പമല്ല ഇരകള്‍ക്കൊപ്പമാണ് പിണറായി വിജയന്‍ സര്‍ക്കാരെന്നും എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

ഒരു സിനിമാനടി ആക്രമിക്കപ്പെട്ട സംഭവം കേരള മന:സാക്ഷിയെ ഞെട്ടിച്ചതായിരുന്നു. പോലീസ് അന്വേഷണം ശക്തമായും ശരിയായ ദിശയിലും പുരോഗമിക്കുകയാണ്. കുറ്റവാളികള്‍ ആരായാലും ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടി എടുക്കാന്‍ ബഹു. മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിനെപ്പോലെ വേട്ടക്കാര്‍ക്കൊപ്പമല്ല ഇരകള്‍ക്കൊപ്പമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍…