Connect with us

Kerala

കാര്‍ഷിക വായ്പ എഴുതിത്തള്ളണം: വി എസ്

Published

|

Last Updated

തിരുവനന്തപുരം: കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്ത മുഴുവന്‍ കര്‍ഷകരുടെയും കാര്‍ഷിക വായ്പ പൂര്‍ണമായും എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കര്‍ഷകരെ കാര്‍ഷികമേഖലയില്‍ നിലനിര്‍ത്തുന്നതിന് സഹായകരമായ പദ്ധതികള്‍ നടപ്പാക്കാന്‍ തയ്യാറാകണമെന്നും വി എസ് ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളുടെയും, നടപടികളുടെയും ഫലമായാണ് ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കാര്‍ഷക ആത്മഹത്യകള്‍ വ്യാപകമാകുന്നത്. യാതൊരു തത്വദീക്ഷയുമില്ലാതെ നടത്തിയ നോട്ട് നിരോധനം, മറ്റു പല മേഖലകളിലും ഉള്ളവരെയെന്നതുപോലെ, കര്‍ഷകരേയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്്. ഇതുമൂലം യഥാസമയം കൃഷി ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍. പ്രകൃതിക്ഷോഭങ്ങള്‍ ഈ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മിക്കവാറും ഭക്ഷ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കേരളത്തെയും ഈ കാര്‍ഷിക പ്രതിസന്ധി വല്ലാതെ ബാധിക്കുന്നുണ്ട്. സംസ്ഥാനത്തുണ്ടായ ഉള്ളിയുടേയും, പച്ചക്കറിയുടേയും സമീപകാല വന്‍ വില വര്‍ധനവ് ഇതിനുദാഹരണമാണ്. അതുകൊണ്ട് വെറും പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി ജനങ്ങളെ കബളിപ്പിക്കാതെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest