ശക്തമായ മഴ; ഇടുക്കി,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Posted on: June 27, 2017 7:11 pm | Last updated: June 28, 2017 at 11:43 am

 

 

 

 

 

 

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു.ആലപ്പുഴയില്‍ വ്യാഴാഴ്ചയും അവധി ആയിരിക്കും.ഇടുക്കിയില്‍ കനത്ത മഴ തുടര്‍ന്ന് പലയിടത്തും കൃഷിനാശം സംഭവിച്ചു.ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു.തൊടുപുഴയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു തൊടുപുഴ തഹസില്‍ദാര്‍ അറിയിച്ചു.ഹൈറേഞ്ചിലേക്ക് പോകുന്ന സഞ്ചാരികള്‍ നദികളുടെയും അരുവികളുടെയും സമീപത്ത് പോകരുതെന്നും മുന്നറിയിപ്പുണ്ട്‌