Connect with us

Kerala

നാനൂറ് കോടി ചെലവിട്ട് നിര്‍മിച്ചപാലക്കാട്- പൊള്ളാച്ചി പാതയില്‍ ഇനി ഒരു തീവണ്ടി മാത്രം

Published

|

Last Updated

പാലക്കാട്: നാനൂറ് കോടി ചെലവഴിച്ച് അടുത്തിടെ ബ്രോഡ്‌ഗേജ് ആക്കിയ പാലക്കാട് പൊള്ളാച്ചി പാതയിലൂടെ ആകെയുള്ള രണ്ട് ട്രെയിനുകളില്‍ ഒന്ന് കൂടി ഇന്ന് ഓട്ടം നിര്‍ത്തും. എറണാകുളത്ത് നിന്ന് രാമേശ്വരത്തേക്ക് സര്‍വീസ് നടത്തുന്ന പ്രതിവാര സ്‌പെഷ്യന്‍ ട്രെയിനിനാണ് ഇന്ന് മുതല്‍ റെയില്‍വേ ചുവപ്പ് കൊടി കാണിക്കുന്നത്. ഇതോടെ കേരളത്തില്‍ നിന്ന് രാമേശ്വരത്തേക്കുള്ള ഏക വണ്ടിയും ഇല്ലാതാകും. ഈ വണ്ടി കൂടി ഓട്ടം നിറുത്തുന്നതോടെ നാനൂറ് കോടിരൂപ മുടക്കി നിര്‍മ്മിച്ച പുതിയ ബ്രോഡ്‌ഗേജ് പാതയിലൂടെ തിരുച്ചെന്തൂരിലേക്കുള്ള ഒരൊറ്റ വണ്ടിയാകും ഇനി സര്‍വീസ് നടത്താനുണ്ടാകുക. പുലര്‍ച്ചെ നാലരക്ക് പാലക്കാട് നിന്ന് പുറപ്പെട്ട് തിരികെ രാത്രി പാലക്കാട് എത്തുന്ന വണ്ടി ലാ‘കരമല്ലെന്ന് പറഞ്ഞ് ഏത് സമയവും നിര്‍ത്താവുന്ന സ്ഥിതിയാണ്. പാലക്കാട് പൊള്ളാച്ചി റൂട്ടിലൂടെ സര്‍വീസ് നടത്തിയിരുന്ന മൂന്നു വണ്ടികള്‍ കഴിഞ്ഞ മെയ്മാസത്തിലാണ് ഒറ്റ ദിവസം കൊണ്ടു തന്നെ നിര്‍ത്തലാക്കിയത്, വേണ്ടത്ര ലാഭകരമല്ലെന്ന ഒറ്റ കാരണത്തിലാണ് ഇതുവഴിയുള്ള ട്രെയിനുകള്‍ തോന്നിയപോലെ നിര്‍ത്തുന്നത്. എന്നാല്‍ ഇന്ന് സര്‍വീസ് നിര്‍ത്തുന്ന എറണാകുളം രാമേശ്വരം വണ്ടി ലാഭകരമായാണ് സര്‍വീസ് നടത്തിയിരുന്നത്. നാളേക്കുള്ള ട്രെയിനിലെ എല്ലാ സീറ്റുകളും ബര്‍ത്തുകളും മുഴുവനായും റിസര്‍വ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. നേരത്തെ ബ്രോഡ്‌ഗേജ് ആയി പുതിയ പാത തുറന്നപ്പോള്‍ ഒരു മാസത്തേക്ക് അനുവദിച്ചിരുന്ന രാമേശ്വരം വണ്ടി പിന്നീട് രണ്ട് മാസം കൂടി നീട്ടുകയായിരുന്നു. 1 860 കളില്‍ ബ്രീട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ് പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്കുള്ള പാത. മീറ്റര്‍ഗേജ് ആയിരുന്ന പാതയിലൂടെ 12 വണ്ടികള്‍ വളരെ ലാഭകരമായി സര്‍വീസ് നടത്തി വരുമ്പോഴാണ് ബ്രോഡ്‌ഗേജ് ആക്കുന്നതിന്റെ ഭാഗമായി 2008 ല്‍ ഈ പാത അടച്ചത്. പിന്നീട് ഏഴു വര്‍ഷത്തോളം ജോലികള്‍ ചെയ്ത് ഒന്നെ മുക്കാല്‍ വര്‍ഷം മുമ്പാണ് തുറന്നത്. സ്ഥിരം വണ്ടികള്‍ക്ക് പകരം നാലു സ്‌പെഷ്യല്‍ വണ്ടികളാണ് അപ്പോള്‍ ഇതുവഴി അനുവദിച്ചിരുന്നത്. 2008 ല്‍ അറ്റകുറ്റ പണികള്‍ക്കായി പാത അടക്കുന്നത് വരെ വളരെ ലാഭത്തിലായിരുന്നു ഈ പാത ഇപ്പോള്‍ ഇതുവഴിയുള്ള സര്‍വീസ് ലാഭകരമല്ലെന്ന് വരുത്തുന്നതിന് പിന്നില്‍ റെയില്‍വേയുടെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടേയും പിന്തുണയുണ്ടെന്ന് ആരോപണമുണ്ട്. ഇതുവഴി അനുവദിച്ച പുതിയ ട്രെയിനുകളെല്ലാം സര്‍വീസ് നടത്തുന്നത് അര്‍ദ്ധരാത്രിയോ പുലര്‍ച്ചയോ ആയിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്ന ഏക ട്രെയിനും പാതിരാ വണ്ടിയാണ്.പാലക്കാട്ടേക്കും പൊള്ളാച്ചിയിലേക്കും പഴനിയിലേക്കും മറ്റും നിരവധി പേര്‍ യാത്ര അതെല്ലാം അധികവും പകല്‍ സമയങ്ങളിലാണ്.

പകല്‍ സമയത്തെ യാത്രക്കാരെ ഒഴിവാക്കാന്‍ വേണ്ടിയാണ് റെയില്‍വെ രാത്രികാല സര്‍വീസുകള്‍ നടത്തി റൂട്ട് ലാഭകരമല്ലെന്ന് വരുത്തി തീര്‍ക്കുന്നത് എന്നാണ് ആരോപണം. പാലക്കാട് നിന്നുമുള്ള ബസ് ലോബിയെ സഹായിക്കാനാണ് ഇതെന്നാണ് ആക്ഷേപം.

---- facebook comment plugin here -----