Connect with us

Kerala

പുതുവൈപ്പിലെ നിര്‍മ്മാണം നിര്‍ത്തിവെക്കും; പോലീസിനെതിരെ വിഎസ് രംഗത്ത്

Published

|

Last Updated

കൊച്ചി: പുതുവെപ്പിലെ എല്‍.പി.ജി ടെര്‍മിനലിെന്റ നിര്‍മാണം ഐ.ഒ.സി താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു. സ്ഥലം എം.എല്‍.എയായ എസ്.ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ച കഴിയും വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്നാണ് ഐ.ഒ.സിയുടെ ഉറപ്പ്.

ഐ.ഒ.സിയുടെ എല്‍.പി.ജി ടെര്‍മിനലിനെതിരെ ദിവസങ്ങളായി പ്രദേശവാസികള്‍ പ്രക്ഷോഭത്തിലാണ്. ശനിയാഴ്ച പ്രക്ഷോഭത്തെ തുടര്‍ന്ന് ലാത്തിചാര്‍ജുമുണ്ടായി. പിന്നീട് മന്ത്രി മേഴ്‌സികുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ തുടര്‍ന്ന നിര്‍മാണം നിര്‍ത്തിവെക്കാന്‍ ശനിയാഴ്ച ഐ.ഒ.സി തീരുമാനിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയതോടെ ജനങ്ങള്‍ വീണ്ടും പ്രതിഷേധിക്കുകയും ഇന്നും സംഘര്‍ഷമുണ്ടാകുകയാവുകയായിരുന്നു.

Latest