Connect with us

Eranakulam

സ്വപ്‌ന പദ്ധതി ഇന്ന് ട്രാക്കിലേറും; കൊച്ചിയില്‍ കനത്ത സുരക്ഷ

Published

|

Last Updated

കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും. കലൂര്‍ സ്റ്റേഡിയത്തിന് സമീപം പ്രത്യേകമൊരുക്കിയ വേദിയില്‍ പ്രധാനമന്ത്രി മെട്രോ രാജ്യത്തിന് സമര്‍പ്പിക്കും.

രാവിലെ 10.35ന് പാലാരിവട്ടത്തെ മെട്രോ സ്‌റ്റേഷനില്‍ നാട മുറിച്ചശേഷം പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്യും. 11 മണിയോടെ ഉദ്ഘാടന വേദിയില്‍ സ്വിച്ച് അമര്‍ത്തി ഔദ്യോഗിക ഉദ്ഘാടനം.
മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി സദാശിവം, ചീഫ് സെക്രട്ടറി നളിനി നെറ്റോ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം യാത്രയില്‍ പങ്കാളികളാകും. പാലാരിവട്ടത്ത് നിന്ന് പത്തടിപ്പാലം വരെയും തിരിച്ചു പാലാരിവട്ടത്തേക്കും യാത്ര ചെയ്യും. 3500 പേരെ ഉള്‍ക്കൊള്ളുന്ന വേദിയാണ് ഒരുക്കിയിരിക്കുന്നത്.

ക്ഷണപത്രികയും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലാത്തവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല.ആലുവ മുതല്‍ പേട്ട വരെ 25 കിലോമീറ്റര്‍ ദൂരമാണ് സമ്പൂര്‍ണ മെട്രോ പദ്ധതി. ഇതിന്റെ ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് മെട്രോ യാത്ര നിര്‍മാണം പൂര്‍ത്തിയായ ദൂരം.

---- facebook comment plugin here -----

Latest