പുതുവൈപ്പ് എല്‍.എന്‍.ജി ടര്‍മിനലിനെതിരെ സമരം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി

Posted on: June 14, 2017 11:31 am | Last updated: June 14, 2017 at 1:03 pm

കൊച്ചി: പുതുവൈപ്പ് എല്‍.എന്‍.ജി ടര്‍മിനലിനെതിരെ സമരം ചെയ്ത നാട്ടുകാരെ പോലീസ് ബലം പ്രയോഗിച്ചു നീക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്ലാന്റിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ടെര്‍മിനലിന്റെ പ്രവര്‍ത്തനം പുതുവൈപ്പിനിലെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും പ്രകോപനമില്ലാതെയാണ് തങ്ങളെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു.