Connect with us

Gulf

ഷാര്‍ജയില്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു

Published

|

Last Updated

ഷാര്‍ജ: കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് താഴെ വീണ് യുവതി മരിച്ചു. ഷാര്‍ജയിലെ അല്‍ മരിജയിലാണ് സംഭവം. 41 വയസ്സുകാരിയാണ് മരിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. അപകടകാരണം വ്യക്തമല്ല. യുവതിയുമൂായി അടുപ്പമുള്ളവരെ പോലീസ് തിരയുന്നുണ്ട്. ആത്മഹത്യയാണോ അല്ലയോ എന്ന കാര്യം അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest