Connect with us

Kerala

എന്‍ജിനീയറിംഗ് റാങ്ക് പട്ടിക 20നകം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണര്‍ നടത്തിയ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക 20നകം പ്രസിദ്ധീകരിക്കുമെന്ന് കമീഷണര്‍ ഡോ. റെജു അറിയിച്ചു. പരീക്ഷയുടെ സ്‌കോര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

ഇവക്കൊപ്പം യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു, തത്തുല്യം)മൂന്ന് വിഷയങ്ങളുടെ മാര്‍ക്ക് കൂടി ചേര്‍ത്താണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഹയര്‍സെക്കന്‍ഡറി, സി ബി എസ് ഇ, ഐ സി എസ് ഇ പരീക്ഷകളുടെ മാര്‍ക്കുകള്‍ ഓരോ വിദ്യാര്‍ഥിയുടെയും സ്‌കോറിനൊപ്പം ചേര്‍ക്കുന്ന പ്രക്രിയ അവസാനഘട്ടത്തിലാണ്.

Latest