ഒാർലാൻഡോയിൽ വെടിവെപ്പ്; അഞ്ച് മരണം

Posted on: June 5, 2017 7:59 pm | Last updated: June 6, 2017 at 1:55 am

മിയാമി: മധ്യ ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോ നഗരത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ച് മരണം. ഓര്‍ലാന്‍ഡോയിലെ ഒരു വ്യവസായ പാര്‍ക്കിലാണ് വെടിവെപ്പുണ്ടായത്. വെടിവെച്ചയാളും മരിച്ചിട്ടുണ്ട്.

സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. തൊഴിലിടത്തിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് വിവരം.