Connect with us

National

അക്കൗണ്ട് നമ്പര്‍ മാറാതെ ഇനി ഏത് ബാങ്കുകളിലേക്ക് വേണമെങ്കിലും മാറാം

Published

|

Last Updated

മുംബൈ: അക്കൗണ്ട് നമ്പര്‍ മാറാതെ ഏതുബാങ്കിലേയ്ക്കുവേണമെങ്കിലും മാറാവുന്ന സംവിധാനം വരുന്നു. പഴയ ഇടപാടുകളുടെ വിവരങ്ങള്‍ നഷ്ടപ്പെടാതെതന്നെ ഒരു ബാങ്കില്‍നിന്ന് മറ്റൊരുബാങ്കിലേയ്ക്ക് മാറാമെന്നതാണ് സവിശേഷത. അധാര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കലും സാങ്കേതിക വിദ്യയുടെ സാധ്യതകളും പ്രയോജനപ്പെടുത്തിയാല്‍ ഇത് സാധ്യമാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

വ്യക്തിയുടെ സവിശേഷ തിരിച്ചറിയല്‍ നമ്പറായി ആധാര്‍ മാറുകയാണ്. നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കേന്ദ്രീകൃത പണമിടപാട് സംവിധാനം അതോടൊപ്പം ചേരുമ്പോള്‍ പോര്‍ട്ടബിലിറ്റി യാഥാര്‍ഥ്യമാക്കാന്‍ എളുപ്പമാണ്.