തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു

Posted on: May 24, 2017 12:17 pm | Last updated: May 24, 2017 at 6:24 pm

cidബാലരാമപുരം: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. ബാലരാമപുരം രേവതി ആശുപത്രി ഉടമ വടക്കേവിള കൊടിനട മാനസിയില്‍ ഡോ. ആര്‍. സതീഷ്‌കുമാര്‍(52)ആണ് മരിച്ചത്.

ഈ മാസം 22ന് വൈകുന്നേരം അഞ്ചിന് തമിഴ്‌നാട്ടിലെ തിരുനല്‍വേലിക്കുസമീപം കയത്താറിലായിരുന്നു അപകടം. ഇദ്ദേഹം കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. വാഹനം നിയന്ത്രണം വിട്ട് റോഡിലെ പാലത്തിന്റെ തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്.