Connect with us

Kannur

പയ്യന്നൂര്‍ കൊലപാതകം: പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നു

Published

|

Last Updated

പയ്യന്നൂര്‍: രാമന്തളിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായി സൂചന. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ള പ്രതീഷ് വിദേശത്തേക്ക് കടന്നതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. മംഗലാപുരം വിമാനത്താവളം വഴിയാണ് ഇയാള്‍ വിദേശത്തേക്ക് കടന്നത്.

കേസില്‍ രണ്ട് പേരെ കൂടി അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സത്യന്‍, ജിതിന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ചൈന്നൈ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പയ്യന്നൂര്‍ സി ഐ. എം പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.