Connect with us

Sports

മാഡ്രിഡില്‍ നദാല്‍

Published

|

Last Updated

മാഡ്രിഡ്: കളിമണ്‍ കോര്‍ട്ടിന്റെ തമ്പുരാന്‍ റാഫേല്‍ നദാല്‍ മാഡ്രിഡ് മാസ്റ്റേഴ്‌സില്‍ അഞ്ചാം തവണയും ചാമ്പ്യനായി. ഫൈനലില്‍ ഡോമിനിക് തീമിനെ നേരിട്ട സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി (7-6,6-4). ഇതോടെ, ഫ്രഞ്ച് ഓപണ്‍ ഗ്രാന്‍സ്ലാം കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള താരമായി നദാല്‍ മാറി.

ഒമ്പത് തവണ കളിമണ്‍ കോര്‍ട്ടിലെ ഏക ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ വാണ നദാല്‍ പത്താം കിരീടം എന്ന ചരിത്ര മുഹൂര്‍ത്തം സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു.
സീസണില്‍ കളിമണ്‍ പ്രതലത്തില്‍ കളിച്ച എല്ലാ മത്സരവും നദാല്‍ ജയിച്ചിട്ടുണ്ട്. മോണ്ടെ കാര്‍ലോ മാസ്‌റ്റേഴ്‌സിലും ബാഴ്‌സലോണയിലും നദാല്‍ കരുത്തറിയിച്ചിരുന്നു.
വിജയത്തോടെ, ലോക റാങ്കിംഗില്‍ റോജര്‍ ഫെഡററെ പിന്തള്ളി നദാല്‍ നാലാം സ്ഥാനത്തേക്ക് കയറി.

---- facebook comment plugin here -----

Latest