അഫ്ഗാനിലേക്ക് കൂടുതല്‍ യു എസ് സൈന്യം

Posted on: May 9, 2017 1:43 pm | Last updated: May 9, 2017 at 1:43 pm

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ യു എസ് നീക്കം. താലിബാനെതിരെ ശക്തമായ ആക്രമണം തുടരുന്നതിന്റെ ഭാഗമായി മൂവായിരം സൈനികരെ കൂടി അഫ്ഗാനിലേക്ക് അയക്കാനാണ് നീക്കം നടക്കുന്നത്. എന്നാല്‍, യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിന് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്ന മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിലവില്‍ 13,000 നാറ്റോ സൈനികരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. ഇവരില്‍ 8,400ഉം യു എസ് സൈനികരാണ്. താലിബാനെതിരായ അഫ്ഗാനിലെ പോരാട്ടം യു എസ് 2014ല്‍ അവസാനിപ്പിച്ചെങ്കിലും അഫ്ഗാന്‍ സൈനികര്‍ക്ക് പിന്തുണയുമായാണ് സൈന്യത്തെ ഇപ്പോള്‍ നിലനിര്‍ത്തിയിരിക്കുന്നത്.