Connect with us

National

കൈക്കൂലി: മുംബൈ ഇന്‍കം ടാക്‌സ് കമ്മീഷ്ണര്‍ അറസ്റ്റില്‍

Published

|

Last Updated

മുംബൈ: 19 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ മുംബൈ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ഉള്‍പ്പെടെ ആറ് പേരെ സി ബി ഐ അറസ്റ്റ് ചെയ്തു. ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ബി ബി രാജേന്ദ്ര പ്രസാദ് ഉള്‍പ്പെടെയുള്ള ആറ് പേരാണ് അറസ്റ്റിലായത്. വന്‍ കോര്‍പറേറ്റ് ഗ്രൂപ്പില്‍ നിന്ന് 19 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. മറ്റൊരാള്‍ക്കൊപ്പം വിശാഖപ്പട്ടണത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. നാല് പേരെ മുംബൈയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് സി ബി ഐ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച ഒന്നരക്കോടി രൂപ കണ്ടെടുത്തു.